ഞാനും, ഒരു വഴിപോക്കൻ........ !

Posted by Rajeel ON Wednesday, April 28, 2010
/*Your Adsense code here*/
ഞാന്‍ റജീല്‍ . ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതിയ ഒരു പാവം പയ്യന്‍സ്. റജീല്‍ എന്ന അറബി വാക്കിന്റെ  അര്‍ഥം യാത്രക്കാരന്‍ എന്നാണത്രേ ! എന്നെ സംബന്ധിച്ചിടത്തോളം ഇതു ഒരു സത്യമാണ്. കുരുക്കുവഴികളോ , ട്രാഫിക്‌  നിയമങ്ങളോ അറിയാതെ ഈ ജീവിതം എന്നാ ട്രാക്കില്‍, വെളിച്ചത്തെ ഭയന്ന് ഇഷ്ടമില്ലാഞ്ഞിട്ടും അന്ധകാരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന ഒരുവന്‍. വെളിച്ചത്തില്‍ എന്താണ് എന്നെ ഭയപ്പെടുത്തുന്നതെന്ന് എനിക്കറിയില്ല  - അതിന്റെ ചൂടോ പ്രകാശമോ ??
ഏതായാലും എനിക്ക് അവരറിഞ്ഞിട്ട പേര് തന്നെയാകണം അത്.

ജീവിച്ചു തുടങ്ങിയ കാലം മുതല്‍ക്കേ, പുതുമകളും പഴമകളും, കയറ്റങ്ങളും ഇറക്കങ്ങളും, കാടുകളും ഇടുങ്ങിയവഴികളും, പൂന്തോട്ടങ്ങളും കടല്‍ത്തീരങ്ങളും നിറഞ്ഞ ഈ ജീവിതം എന്നില്‍ വളരെയധികം ജിജ്ഞാസ ഉളവാക്കി. കണ്ണടയുടെ 2 ലെന്സുകളിലൂടെയെങ്കിലും ലോകത്തെ ഞാന്‍ പല രീതിയില്‍ കണ്ടു മനസ്സിലാക്കി. എന്റെ ലോകത്തെ മറ്റുള്ളവരോട് പറയാന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തിനോക്കി - എന്റെ മോശം ഭാഷയും നാണവും മുതല്‍ പല കാര്യങ്ങളും എന്റെ ഈ ഉദ്യമം വഴിമുടക്കി. ഒടുവില്‍ ഞാന്‍ പറഞ്ഞത് മറ്റാര്‍ക്കും മനസ്സിലാകാതെ വന്നപ്പോള്‍ ഞാന്‍ ഒരു കവിയായി......(എഴുത്തച്ച്ചനൊന്നും ഇപ്പോള്‍ ജീവിക്കാത്തത് എന്റെ ഭാഗ്യം )

എന്തായാലും, കമ്പ്യുട്ടരിലും ഇന്റെര്‍നെറ്റിലും അമിത താല്പര്യമുള്ള എനിക്ക് എന്റെ സംശയങ്ങളും, ചോദ്യങ്ങളും ഉന്നയിക്കാനും എന്റെ ലോകത്തെ മറ്റുള്ളവരോട് പറയാനും പറ്റിയ ഒരേയൊരു മാധ്യമം ഈ 'ബൂലോകം' തന്നെയെന്നു എനിക്ക് ലഭിച്ച സ്വപ്നദര്‍ശനത്തില്‍നിന്നും എന്റെ വിരലുകള്‍ നെയ്തെടുത്തതാണു ഈ ബ്ലോഗ്‌ ...

ഇംഗ്ലീഷില്‍ എനിക്ക് ഇപ്പോളും സ്വപ്നമെന്ന് തോനുന്ന ഇന്റര്‍നെറ്റിനെ കുറിച്ചും അതിന്റെ ഊരാകുടുക്കുകളെ കുറിച്ചും മാത്രം എഴുതപ്പെടുന്ന എന്റെ ബ്ലോഗിനേക്കാളും മാനസികമായി സുഖം തരാന്‍, മാതൃഭാഷയിലുള്ള ഈ ബ്ലോഗിന് സാധിക്കും എന്നാ വിശ്വാസത്തോടെ ഞാന്‍ എന്റെ മലയാളം ബ്ലോഗിങ്ങ് ജീവിതത്തിലേക്ക് , ആഥവാ ബൂലോകത്തേക്ക് കടക്കട്ടെ,......

1 comment:

  1. ആശംസകള്‍..ബൂലൊകത്തിലേക്ക് സുസ്വാഗതം...

    ReplyDelete