വനിതാ കമ്മീഷൻ ഇതൊന്നും കണ്ടിലേ ......... !

Posted by Rajeel ON Wednesday, April 28, 2010
/*Your Adsense code here*/
വീടിനു മുന്നിലെ കുടുംബശ്രീ-ക്കാരുടെ ബഹളം കേട്ടാണ് ഇന്ന് രാവിലെ ഉണർന്നതുതന്നെ. ചായ കുടിച്ചു സ്ഥിരം ബ്ലോഗ്ഗിങ്ങും (ഈ ബ്ലോഗ്‌ അല്ല കേട്ടോ ഇതു ഫ്രെഷാ, എന്റെ ഒറിജിനല്‍ ബ്ലോഗ്‌) കഴിഞ്ഞു പത്രം വായിച്ചപ്പോള്‍ അതാ മനോരമയുടെ സപ്പ്ലിമെന്റ്റ്  'പെണ്മ' . കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന 'വനിതാ സംവരണവും' അതിന്റെ പേരില്‍ രാജ്യത്തെ എറ്റവും വലിയ മുന്നണിയില്‍ നടന്ന സംഭവവികാസങ്ങളും, സംവരണത്തിന്റെ പേരില്‍ മാത്രം പാര്‍ട്ടി മറന്നു കെട്ടിപ്പിടിച്ച രണ്ടു പെണ്‍പുലികളും എന്റെ മനസ്സില്‍ പെട്ടെന്ന് തന്നെ ഓടിയെത്തി. 'ഹോ ! സ്ത്രീ അബലയാണ്' എന്ന് പറഞ്ഞവന്നെ തൂക്കികൊല്ലണം, സത്യത്തില്‍ ഇന്ന് നേരെ തിരിച്ചാണ്. സ്ത്രീയാണ് ശക്ത, സ്ത്രീ ശക്തിക്കുമുന്നില്‍ രാഷ്ട്രം പോലും ഇന്ന് വിറച്ചുനില്‍ക്കുന്നു. കുടുംബശ്രീയും സംവരണവും എല്ലാം വന്നു സ്ത്രീകളുടെ നില മെച്ചപ്പെട്ടെങ്കിലും, പുരുഷന്മാരുടെ കാര്യം എന്താകും എന്നറിയാതെ വിഷമിക്കുകയാണ് പലരും. ഹോ ! നമുക്ക് പരാതി പറയാന്‍  ഒരു 'പുരുഷ കമ്മീഷന്‍' പോലും ഇല്ല ! ഇനി നാളെ സ്ത്രീകളെല്ലാം 'ഇനി പ്രസവിക്കില്ല' എന്ന് പറഞ്ഞു സമരം ചെയ്തു, പുരുഷന്മാര്‍ പ്രസവിക്കേണ്ട കാലം വരുമോ എന്ന് ആര്‍ക്കറിയാം???..

credits

          ഇങ്ങിനെ സംശയിച്ചു നില്‍ക്കുമ്പോളാണ് രാവിലെ കല്യാണത്തിന് പോകേണ്ട കാര്യം ഓര്‍മ വന്നത്. എട്ടിനും ഒന്‍പതിനും ഇടയ്ക്കാണത്രേ  മുഹൂര്‍ത്തം. പെട്ടെന്ന് മാറ്റി റെഡിയായി. ധ്രതിയില്‍ വാച്ചും കെട്ടി കിട്ടിയ ടവ്വലും എടുത്തു പോകാനൊരുങ്ങി , അപ്പോള്‍ ചേച്ചി തടഞ്ഞിട്ടു പറഞ്ഞു

 " നീ വാച്ചു കെട്ടിയത് വലതു കയ്യിലാണ്"
- ഓ ..... സ്ത്രീകളാണല്ലോ വലതു കയ്യില്‍ വാച്ചു കേട്ടാരുള്ളത്.
" പിന്നെ, നീ എടുത്ത ടവ്വല്‍ ചെറുതാ, അതും ലേഡീസാ...  വലിയ ടവ്വല്‍ അല്ലേടാ ആനുങ്ങളുടെത്  .."
     -  ഞാന്‍ ആകെ അന്താളിച്ചു പോയി !  - വലിയ കമ്മീഷനും, കുടുംബശ്രീയും, പാതി സംവരണവും 'ഇക്വാളിറ്റിയും' (തുല്യത) ഒക്കെ ഉണ്ടെങ്കിലും, ശാസ്ത്രപരമായോ സാമൂഹികപരമായോ മതപരമായോ സാംസ്കാരിക പരമായോ യാതോരു അടിത്തറയും ഇല്ലാത്ത ഇക്കാര്യത്തില്‍ മാത്രം സ്ത്രീ വേറെ പുരുഷന്‍ വേറെ... .ഞാന്‍ ചോദിച്ചു : -
"ഇക്കാര്യത്തില്‍ സമത്വം ഒന്നുമില്ലേ ... "
സ്ത്രീത്വത്തിന്നും സ്ത്രീസമത്വത്തിന്നും വേണ്ടി വാദിക്കുന്നവര്‍ ഈ രണ്ടു കൈകളും കാണുന്നില്ലേ, ഈ രണ്ടു ടവ്വലുകളും കാണുന്നില്ലേ ............ ഹാ ! എന്തൊരു ലോകം - കലികാലം തന്നെ..

NB : ഞാന്‍ ഒരു തമാശയ്ക്കായി പറഞ്ഞതാണ് കേട്ടോ,ഇനി ഇതിന്റെ പേരില്‍ പിക്കറ്റിങ്ങും ജാഥയും  പ്രസംഗവും ബില്ലും  ഒച്ചേം വിളിയും നായാട്ടും ഒന്നും വേണ്ടേ..... !

6 comments:

  1. Wish you all the best.........

    Expecting more from your creative mind.

    With love.....

    ReplyDelete
  2. @ ജിക്കുമോന്‍ | നല്ല തങ്കപെട്ട മോനാ @ നട്ടപിരാന്തന്‍

    Thanks dudes. I'm glad to get the comments of 2 good 'bloggans' on my first post itself ....

    ReplyDelete
  3. ഇനിയും കൂടുതല്‍ പോരട്ടെ....

    ReplyDelete
  4. ഭേഷ്..!! കൊള്ളാം..!!

    പക്ഷെ, നീ ഈ പൊസ്റ്റിൽ എടുത്ത വിഷയം നമ്മ്ക്ക് ഇശ്ച്യി മുഷ്ചിൽ ണ്ടാക്കിയിരിക്ക്ണു..!!

    പിന്നെ, താങ്കളുടെ സാദാ‍രണ നിലയിലുള്ള നിലവാരം പുലർത്തിയതായ് നമ്മ്ക്ക് തൊന്ന്ണില്ല്യെലൊ..!

    ReplyDelete
  5. @sree

    ഹ.....തുടക്കമല്ലെ...ഇനി റെഡി ആക്കാം

    ReplyDelete